Welcome to SPOT (Suicide Prevention Online Training).
Globally, around 800,000 people die by suicide every year. For India, this figure stands at 250,000. In Kerala, around 8,000 people end their life each year. Many of these suicides could have been prevented if there would have been opportunities to talk openly to someone about the inner pain and stressful thoughts and then to seek help if needed. The more we are able to identify someone in distress and engage in caring conversations, the more we can help save lives. With your help, we aim to train 100,000 individuals in Kerala on how to help people in such emotional distress.
In 2016, the Kerala state government declared its intention to bring the suicide rate down from 24.9 per lakh (i.e. per 100,000) to 16 per lakh population in accordance with the United Nations Sustainable Development Goals (UN SDG) programme. We hope that this short course will be useful in our efforts to achieve this.
This course is endorsed by:
- Indian Psychiatric Society Kerala State Branch.
- Indian Association of Clinical Psychologists Kerala Region(IACP KR)
ആത്മഹത്യകൾ തടയാനുള്ള ഓൺലൈൻ പരിശീലനത്തിലേക്ക് സ്വാഗതം.
ആഗോളതലത്തിൽ പ്രതിവർഷം എട്ട് ദശലക്ഷം ആളുകൾ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കണക്ക് 250,000 ആണ്. കേരളത്തിൽ ഓരോ വർഷവും 8,000ത്തോളം ആളുകൾ ജീവിതം അവസാനിപ്പിക്കുന്നു. കടുത്ത മാനസിക വേദന, ജീവിത നിരാശ, ജീവിത സമ്മര്‍ദ്ദങ്ങൾ എന്നിവയേക്കുറിച്ച് ആരോടെങ്കിലും തുറന്നു സംസാരിക്കാനും സഹായം തേടാനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഈ ആത്മഹത്യകളിൽ പലതും തടയാമായിരുന്നു (സംഭവിക്കില്ലായിരുന്നു). മനോദുരിതത്തിലായ ഒരാളെ തിരിച്ചറിയാനും കരുണയും കരുതലുമുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും നമുക്ക് ഓരോരുത്തർക്കും എത്രത്തോളം കഴിയുന്നുവോ അത്രത്തോളം നമുക്ക് ജീവൻ രക്ഷിക്കാൻ സാധ്യമാകും.
കടുത്ത വൈകാരിക ക്ലേശങ്ങളിൽ അകപ്പെട്ട്, മരണത്തെക്കുറിച്ച് ചിന്തിക്കുന്ന ആളുകളെ സഹായിക്കാൻ കേരളത്തിലെ ഒരു ലക്ഷം വ്യക്തികളെ തയ്യാറാക്കാൻ ആണ് ഈ കോഴ്സിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. നിങ്ങളുടെ സഹായത്തോടെ മാത്രമേ അത് സാധ്യമാകൂ. കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 24.9 ൽ നിന്ന് ഒരു ലക്ഷത്തിന് 16 ആയി കുറയ്ക്കാനാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (യുഎൻ എസ്ഡിജി) പരിപാടി പ്രകാരം കേരള സംസ്ഥാന സർക്കാർ 2016 ൽ ലക്ഷ്യമിട്ടത്. ഇത് നേടാനുള്ള ജനകീയ ശ്രമങ്ങൾക്ക് ഈ ഹ്രസ്വ കോഴ്സ് ഉപയോഗപ്രദമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
This course is endorsed by:
- Indian Psychiatric Society Kerala State Branch.
- Indian Association of Clinical Psychologists Kerala Region(IACP KR)
Dr Manoj Therayil Kumar (MD, DNB, MPH, DipCBT (Oxford), FRCPsych)
Consultant Psychiatrist, MPFT (NHS) and Keele University, UK
Consultant Psychiatrist & Psychotherapist, InMind Hospital, Thrissur
Director, Institute for
Mind & Brain (InMind Hospital) and OpenMind Centre for Research & Training, Thrissur, India
Prof Tine Van Bortel (PhD, MSc, MA (Hon.), FRCT, UKASFP, AoC)
Professor of Global & Mental Health, University of East London and University of Cambridge, UK
Professional Wellbeing Coach, The Integrated Coaching Academy,
UK Association for Solution Focused Practice, Association for Coaching